X
    Categories: NewsViews

പ്രണയം നിരസിച്ചു; തൃശൂരില്‍ പെണ്‍കുട്ടിയെ സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: തൃശൂര്‍ ചിയാരത്ത് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. ബി ടെക് വിദ്യാര്‍ത്ഥിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് കൂടിയായ നിതീഷ് പിടിയിലായിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടി ഇയാളെ പെലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ഇയാള്‍ തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

chandrika: