അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യുന്നത് മറ്റൊരു സര്‍ക്കാറിന് തിരുത്താം എന്നായിരുന്നു തഥാഗത് റോയിയുടെ ട്വിറ്റ്.
നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ ട്വിറ്റ്. 2008ല്‍ ഇടതുപക്ഷം വിജയിച്ച് അധികാരത്തിലെത്തിയ ഉടനെ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു.
ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെ തകര്‍ക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയായിരുന്നു.