X

തൃപ്തി ദേശായി ഇന്നുതന്നെ മടങ്ങുമെന്ന് പൊലീസ്

 

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തിരികെപോകും. പോലീസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാത്രി 9.25നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മുംബൈയിലേക്കു മടങ്ങും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി നേരത്തേ അറിയിച്ചിരുന്നു. ബിജെപിയോ കോണ്‍ഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്ത്രീകളുടെ പക്ഷത്താണ്. അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. പോയാലും മണ്ഡലകാലത്തു തന്നെ തിരികെയെത്തും–തൃപ്തി പറഞ്ഞു. അടുത്ത തവണ കൂടുതല്‍ തയാറെടുപ്പുകളോടെ ശബരിമല സന്ദര്‍ശനത്തിന് എത്താന്‍ തൃപ്തിയോടും സംഘത്തോടും പൊലീസ് നിര്‍ദേശിച്ചു. അതേസമയം ഇവര്‍ക്കു നിയമസഹായം വാഗ്ദാനം ചെയ്ത് മൂന്ന് വനിതാ അഭിഭാഷകര്‍ രംഗത്തെത്തി.

chandrika: