നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കി വിജയിച്ച അതേ വിഭജന തന്ത്രം കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച പിണറായി വിജയന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയിരിക്കുകയാണ് തൃക്കാക്കരയെന്ന് മുസ്്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍.
ഇത് മതേതര കേരളത്തിന്റെ വിജയം, യു ഡി എഫ് തിരിച്ചുവരികയാണ്, നാളെകള്‍ നമ്മുടേതാണ് .തൃക്കാക്കരയിലെ പ്രബുദ്ധ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ . നിയുക്ത എം എല്‍ എ ഉമ തോമസിന് അഭിനന്ദനങ്ങള്‍ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.