തൃക്കാക്കരയിലെ ജനങ്ങളോട് തല കുനിച്ച് നന്ദി പറയുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്.യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ചു നിന്ന് പോരാടി. വിജയത്തില്‍ മതിമറന്ന് ആഹ്ളാദിക്കുന്നില്ല. ഈ വിജയം യുഡിഎഫ് പ്രവര്‍ത്തകരുടേതാണ്. വിശ്രമമില്ലാതെ ഇനിയും ഒരുപാട് ജോലി ചെയ്യാനുണ്ട്. തഴെത്തട്ടില് പ്രവര്‍ത്തിച്ചാല്‍ നമുക്ക് അധികാരത്തില്‍ തിരിച്ചെത്താം അദ്ദേഹം ആത്മവിശ്വസത്തോടെ പറഞ്ഞു.
ജനങ്ങളെ പേടിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. വിജയത്തിന്റെ അഹങ്കാരം വാക്കുകളില്‍ പോലും ഉണ്ടാകരുത്. ദൈവവിശ്വാസിയായ ഒരാള്‍ ദൈവത്തെ ഭയക്കുന്നത് പോലെ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും ജനങ്ങളെ ഭയക്കണം. ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് കുനിക്കുന്നു അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയ്ക്ക് എതിരെയാണ് ഞങ്ങളുടെ പോരാട്ടം. നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാന്‍ യുഡിഎഫ് പോകില്ല. വെള്ളം ചേര്‍ക്കാത്ത മതേതര നിലപാടിനെ തൃക്കാക്കര മാലയിട്ട് സ്വീകരിച്ചു. തെരെഞ്ഞെടുപ്പില്‍ ജയിക്കുന്നത് പോലെ തന്നെ സുപ്രധാനമാണ് വര്‍ഗീയയ്ക്ക് എതിരായ പോരാട്ടം. വര്‍ഗീയതയെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ചുമൂടുക തന്നെ ചെയ്യും അദ്ദേഹം കൂട്ടി ചേര്‍ത്തു.