പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്രസര്‍ക്കാറിന് മൂന്നുവര്‍ഷത്തിനിടെ ലഭിച്ചത് 8 ലക്ഷം കോടി രൂപ. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്.
ഇതില്‍ തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കിട്ടിയത് 3.71 ലക്ഷം കോടി രൂപയാണ്.
പെട്രോളിന് എക്‌സൈസ് തീരുവ 2018 ഒക്ടോബറില്‍ ലിറ്ററിന് 19 രൂപയില്‍നിന്ന് ഇന്ന് 27 രൂപയില്‍ എത്തി നില്‍ക്കുന്നു. ഡീസലിന് ആകട്ടെ 15 രൂപയില്‍നിന്ന് ഇന്ന് 21 രൂപയിലും.