X

മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു; ഇന്നും വീടുകളില്‍ വെള്ളം കയറി

മുല്ലപ്പെരിയാര്‍ ഡാമിന്റെ 3 ഷട്ടറുകള്‍ അടച്ചു. 4712.82 ഘനയടി വെള്ളമാണ് നിലവില്‍ തുറന്നിരിക്കുന്ന 6 ഷട്ടറുകള്‍ വഴി ഒഴുക്കിവിടുന്നത്. പുലര്‍ച്ചെ അഞ്ചേകാലോടെ ജലനിരപ്പ് വര്‍ധിച്ചതോടെ നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. പിന്നാലെ 6.45ന് രണ്ട് ഷട്ടറുകള്‍ കൂടി 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. ശേഷം ഏഴുമണിയോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയതോടെ പുറത്തേക്ക് ഒഴുക്കിയത് 7141.59 ഘനയടി വെള്ളമാണ്.

പെരിയാര്‍ തീരത്ത് താസിക്കുന്നവര്‍ക്ക് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ജുമല, ആറ്റോരം മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വീടുകളില്‍ വെള്ളം കയറി. നീരൊഴുക്ക് കൂടുന്ന സമയം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട് വെള്ളം പുറത്തേക്കൊഴുക്കുകയെന്നതാണ് തമിഴ്‌നാട് സ്വീകരിക്കുന്നത് നിലപാട്.

ഇന്ന് മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ ഹരജി നല്‍കും.

Test User: