X

കൃഷിയിടത്തില്‍ പന്നി കയറിയെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 3 പേരെ റാഞ്ചിയില്‍ തല്ലിക്കൊന്നു

ബന്ധുവിന്റെ കൃഷിയിടത്തില്‍ കയറി  പന്നികള്‍ വിളകള്‍ നശിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേരെ അടിച്ചുകൊന്നു. ജാര്‍ഖണ്ഡ് തലസ്ഥാനായ റാഞ്ചിയിലെ ഒര്‍മഞ്ചി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം. പത്തോളം പേര്‍ ചേര്‍ന്നാണ് മാരകായുധങ്ങളും കാര്‍ഷികോപകരണങ്ങളും ഉപയോഗിച്ച് വീടാക്രമിച്ച് ഒരു കുടുംബത്തിലെ 3പരെ അടിച്ചുകൊന്നത്.

കൊല്ലപ്പെട്ടവരുടെ വീട്ടില്‍ വളര്‍ത്തുന്ന പന്നികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവരുടെ ബന്ധുവിന്റെ കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ 11ഓടെ വടികളും ആയുധങ്ങളും കാര്‍ഷിക ഉപകരണങ്ങളുമായി പത്തോളം പേര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരെ സംഘം തല്ലിക്കൊന്നു റാഞ്ചി റൂറല്‍ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിന്‍ സമാന്‍ പറഞ്ഞു.

ജനേശ്വര്‍ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഗ്രാമത്തില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ പിടികൂടാന്‍ പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളും ഇരകളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രതികളെ തിരിച്ചറിഞ്ഞതിനാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്യും’ സമാന്‍ കൂട്ടിച്ചേര്‍ത്തു.

webdesk13: