X

ഷാനിദിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് മൂന്ന് പായ്ക്കറ്റുകള്‍; ഒന്നില്‍ കഞ്ചാവ്; രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികള്‍

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് എം.ഡി.എം.എ കവറോടെ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറ്റില്‍ നിന്ന് കഞ്ചാവും കണ്ടെത്തി. മൂന്ന് പായ്ക്കറ്റുകളാണ് ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത്. അതില്‍ രണ്ട് പായ്ക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളാണ്. മൂന്നാമത്തേതില്‍ ഇല പോലുള്ള വസ്തുവാണ്. ഇത് കഞ്ചാവാണെന്നാണ് കരുതുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും. പേരാമ്പ്ര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം.

webdesk18: