X

ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരില്‍ മൂന്ന് പള്ളികള്‍ തകര്‍ത്തു

ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ചൊവ്വാഴ്ച മൂന്ന് പള്ളികള്‍ തകര്‍ത്തു. 1974 മുതല്‍ നിലവിലുണ്ടായിരുന്ന ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് മണിപ്പൂര്‍, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച് എന്നീ പള്ളികളാണ് അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ തകര്‍ത്തത്.

വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ആദിവാസി കോളനിയില്‍ പൊളിക്കല്‍ നടത്തിയത്. ബി.ജെ.പിയുടെ നേതൃത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്മേല്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പള്ളികള്‍ തകര്‍ത്തത്.

രേഖകളുടെയും നയപരമായ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയതെന്ന് സുപ്രീംകോടതി പറയുന്നു. കോടതി ഉത്തരവ് പ്രകാരമാണ് പൊളിക്കുന്നതെന്ന്പറഞ്ഞ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംങ് പള്ളികള്‍ പൊളിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളാണ്. പള്ളികള്‍ തകര്‍ക്കപ്പെട്ടതിന് ശേഷം നിരവധി വിശ്വാസികളാണ് കെട്ടിടിവശിഷ്ടങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയത്.

webdesk13: