മധ്യപ്രദേശ്: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മുസ്ലിം കുട്ടികളെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളില്‍ ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്.
ഏഴും പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളെ 17കാരനായ പ്രതി മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2,5,6 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മര്‍ദനത്തിനിരയായത്. ഒന്നരമാസം മുന്‍പ് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ മര്‍ദ്ദനം നടന്ന കാര്യം കുട്ടികള്‍ ആരോടും പറഞ്ഞിരുന്നില്ല.
മദ്യലഹരിയില്‍ ആയിരിക്കെയാണ് പ്രതികളിലൊരാള്‍ സാമൂഹ്യമാധ്യങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങളില്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ട പ്രതിയെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചിട്ടു. വീഡിയോ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്ത പ്രതി ഒളിവിലാണ്. പ്രതിക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉടന്‍ പിടികൂടുമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു.
ഒന്നര മാസം മുന്‍പ് ഞാനും, എന്റെ രണ്ട് കൂട്ടുകാരും അമൃത് സാഗര്‍ തലബിനടുത്ത് കറങ്ങാന്‍ പോയിരുന്നു. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ രണ്ട് പേര്‍ വന്ന് ഞങ്ങളുടെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് ശേഷം ഞങ്ങളെ അസഭ്യം പറയാനും ഉപദ്രവിക്കാനും തുടങ്ങി. അല്ലാഹു എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ചു. ജയ് ശ്രീ റാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ ഞങ്ങളെ ഉപദ്രവിക്കുന്ന വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നു ഇരയായ പതിമൂന്നുകാരന്‍ പറഞ്ഞു.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഏഴ് വയസുകാരനായ കുട്ടി വാതില്‍ തുറക്കാതെ മുറിയില്‍ ഇരിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്.
സംഭവം നടന്നതിന് ശേഷം കുട്ടികള്‍ സാധാരണയെക്കാള്‍ കൂടുതല്‍ ഭയത്തിലായിരുന്നുവെന്നും, വീഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും പതിമൂന്ന്കാരന്റെ പിതാവ് വ്യക്തമാക്കി. കുട്ടികള്‍ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരകളാകുന്ന ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.