കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് വിവരം. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണ്.

ശക്തികുളങ്ങര സ്വദേശിനി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനാണ് (74) ആക്രമണം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു. അതേസമയം തലക്ക് വെട്ടേറ്റ രമണിയുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രമണിയും അപ്പുക്കുട്ടനും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. രമണി വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ അപ്പുക്കുട്ടന്‍ വീട്ടിലെത്തി വഴക്കുണ്ടാക്കുകയായിരുന്നു. സമീപത്ത് താമസിക്കുന്ന രമണിയുടെ സഹോദരിയും മകനും ബഹളം കേട്ട് സംഭവസ്ഥലത്തെത്തി. ഇതോടെ അപ്പുക്കുട്ടന്‍ മൂവരെയും വെട്ടുകയായിരുന്നു.

സഹോദരിക്കും തലക്കാണ് വെട്ടേറ്റത്. ഇവര്‍ കൊല്ലം ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

webdesk17:
whatsapp
line