പത്തനംതിട്ട കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി (45), ഭാര്യ റീന (44), മകന് റിയാന്‍ (8) എന്നിവരാണ് മരിച്ചത്.
ഭാര്യയെയും മകന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. ഗ്രഹനാഥന് സോണിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ ആയിരുന്നു. ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് നിഗമനം.രണ്ടുദിവസമായി വീട്ടില്‍ നിന്ന് പുറത്തു കാണാതിരുന്ന ഇവരെ തേടി ബന്ധു എത്തിയപ്പോഴാണ് സംഭവം പുറംലോകമ റിയുന്നത്.
ഇയാള്‍ക്ക് സാമ്പത്തികബാധ്യത ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കൂടാതെ അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയതായും വിവരമുണ്ട്. ദത്തുപുത്രന് ആയിരുന്നു മരിച്ച റയാന്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.