മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച വാന്‍ സോഹാറിലെ വാദി ഹിബിയില്‍ അപകടത്തില്‍പെട്ടാണ് മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായത്. പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് , കണ്ണൂര്‍ സ്വദേശി സജീന്ദ്രന് എന്നിവരാണ് മരിച്ചത്. പതിനാലുപേരടങ്ങുന്ന മലയാളി സംഘം ഇബ്രിയില്‍ നിന്ന് സോഹാറിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയില്‍ വാദി ദിബിയില് കാറ്റിലപകപ്പെട്ടാണ് അപകടം നടന്നത്. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒമാന്‍ ആരോഗ്യമന്ത്രാലയത്തിലും യുനീക് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സോഹാറിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.