X

അബുദാബിയില്‍ മൂന്നുദിവസം നീളുന്ന ഇന്തോ-അറബ് സാംസ്‌കാരികോത്സവം

അബുദാബി: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഇന്തോ-അറബ് സാംസ്‌കാരികോത്സവത്തിന് അബുദാബിയില്‍ ഇന്ന് തുടക്കമാകും. അബുദാബിയിലെ മലയാളി സമാജമാണ് വ്യത്യസ്ഥമായ പരിപാടികളോടെ പരിപാടി ഒരുക്കുന്നത്.

പരിപാടികളുടെ ഉല്‍ഘാടനം ഇന്ന് ഇന്ത്യന്‍ അംബാസ്സഡര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും സാംസ്‌കാരിക മഹത്വം വിളിച്ചോതുന്ന വ്യത്യസ്തമായ നിരവധി പരിപാടികളാണ് മൂന്നുദിവസങ്ങളായി അരങ്ങേറുക.

ഇന്തോ-അറബ് ബന്ധങ്ങളും സാംസ്‌കാരി പൈതൃകങ്ങളും വിളിച്ചോതുന്ന ആകര്‍ഷകമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യങ്ങളുടെ അതിര്‍ത്ഥികള്‍ക്കപ്പുറം സാഹോദര്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ വിവിധ അറബ് രാജ്യങ്ങളിലെ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികള്‍ കള്‍ച്ചറല്‍ ഫെസ്റ്റിന് മാറ്റുകൂട്ടുമെന്ന് പ്രസിഡണ്ട് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എംയു ഇര്‍ഷാദ്, മീഡിയാ വിഭാഗം സെക്രട്ടറി ജഹാന്‍ ഹൈദരലി എന്നിവര്‍ വ്യക്തമാക്കി.

പ്രവേശന കൂപ്പണില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഇരുപത് പവന്‍ സ്വര്‍ണ്ണവും കൂടാതെ 55 മറ്റു സമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കും.

webdesk14: