X

ഇറാനെ നേരിടാന്‍ യു.എസ്-സഊദി-യുഎഇ ത്രികക്ഷി സമിതി

– ശൈഖ് തഹ്്‌നൂന്‍ ബിന്‍ സായിദ് വാഷിങ്ടണിലേക്ക്
അബുദാബി: ഇറാന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാന്‍ അമേരിക്കന്‍-സഊദി-ഇമാറാത്തി സമിതിക്ക് ഈയാഴ്ച രൂപം നല്‍കുമെന്ന് മുതിര്‍ന്ന യു.എസ് ഒഫീഷ്യല്‍ അറിയിച്ചു. തിങ്കളാഴ്ച അമേരിക്കന്‍ പര്യടനത്തിന് തുടക്കമിട്ട സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യാത്ര ഈ നീക്കത്തില്‍ നിര്‍ണായകമാകും. ത്രികക്ഷി സമിതിയിലെ അംഗങ്ങള്‍ പതിവായി യോഗം ചേര്‍ന്ന് നയതന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനം.
സഊദി കിരീടാവകാശി യുഎസ് വിടുന്നതിനു മുമ്പായി ത്രികക്ഷി സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രഖ്യാപന വേളയില്‍ മൂന്നു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ സന്നിഹിതരായിരിക്കും. യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്്‌നൂന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ഈ വാരാന്ത്യം അമേരിക്കയിലേക്ക് തിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

chandrika: