X

കായംകുളത്ത് കായലില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

ആലപ്പുഴ: കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികാട് സ്വദേശി ദേവപ്രദീപ് (14), ചിങ്ങോലി സ്വദേശികളായ വിഷ്ണു നാരായണന്‍ (15), ഗൗതം കൃഷ്ണ എന്നിവരാണ് മരിച്ചത്.

രണ്ടുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തിയിരുന്നു. മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കായലില്‍ എന്‍ടിപിസിക്ക് സമീപം വൈകീട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവില്‍ എന്‍ഡിപിസിയുടെ സോളാര്‍ പാനല് കാണാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.

webdesk14: