ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന് ഭീഷണി. 88 കാരനായ പ്രൊഫസര്‍ എന്‍.ഷണ്‍മുഖം എന്നയാളാണ് ആഗ്‌സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാന്‍ മുസ്‌ലിങ്ങളെ പ്രതിനിധീകരിച്ച് തന്റെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഷണ്‍മുഖത്തിന്റെ കത്തില്‍ പറയുന്നു. ഹിന്ദുക്കള്‍ നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങള്‍ക്ക് ഒരു മനസാക്ഷി ഉണ്ടെങ്കില്‍ കേസില്‍ നിന്നും ഉടന്‍ തന്നെ സ്വയം പിന്‍വാങ്ങണമെന്നും കത്തിലുണ്ട്.
അയോധ്യ കേസ്: മുസ്‌ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി
Tags: BABARI MASJID case