X

വധഭീഷണി പൊലീസ് തിരക്കഥ; പ്രതികരിക്കാതെ ജയരാജന്‍

 

ജയരാജനെതിരായ വധഭീഷണി പൊലീസ് തിരക്കഥയെന്ന് ബി.ജെ.പി ആരോപണം. പി.ജയരാജനെ മഹത്വവത്ക്കരിക്കാനും കലാപമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഷുഹൈബ് വധക്കേസില്‍ തകര്‍ന്ന പ്രതിഛായ തിരിച്ചുപിടിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും ബിജെപി ആരോപിച്ചു.

പി. ജയരാജന് വധഭീഷണിയുണ്ടെന്നതു നാടകം മാത്രമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും പറഞ്ഞു!. കെ.എം.മാണിയുമായി ബിജെപി നടത്തിയ ചര്‍ച്ചയെക്കുറിച്ചു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിശദീകരിക്കും. ചെങ്ങന്നൂരില്‍ കള്ളന്റേയും കൊള്ളക്കാരന്റേയും വരെ വോട്ടുകള്‍ സ്വീകരിക്കുമെന്നും വി. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനോടു പ്രതികരിക്കാന്‍ പി.ജയരാജനും തയ്യാറായില്ല. സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ ജയരാജനോട് മാധ്യമങ്ങള്‍ പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ചു ചോദിച്ചെങ്കിലും ജയരാജന്‍ ഒന്നും പ്രതികരിച്ചില്ല.

chandrika: