X
    Categories: indiaNews

‘ഹിന്ദു ദൈവങ്ങളുടെ പേരിലുള്ള പടക്കങ്ങള്‍ വില്‍ക്കരുത്’; മുസ്‌ലിം കച്ചവടക്കാര്‍ക്ക് ഭീഷണി: വിഡിയോ

ഭോപ്പാല്‍: ദീപാവലിക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കെ ഹിന്ദു ദൈവങ്ങളുടെ പേരില്‍ പടക്കം വില്‍ക്കുന്നതില്‍ നിന്ന് മു സ്‌ലിം കച്ചവടക്കാര്‍ക്ക് ഭീഷണി. ഹിന്ദു ദൈവങ്ങളുടെ പേരും ചിത്രങ്ങളും വച്ചുള്ള പടക്കങ്ങളാണ് സാധാരണയായി ദീപാവലിക്ക് വില്‍ക്കുന്നത്. പടക്കങ്ങള്‍ വില്‍ക്കരുതെന്നും സ്‌റ്റോക്ക് ചെയ്യരുതെന്നും ഭീഷണി മുഴക്കി അക്രമി സംഘം കടകളില്‍ അതിക്രമിച്ചു കയറിയതായി മുസ്‌ലിം കച്ചവടക്കാര്‍ ആരോപിക്കുന്നു.

മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. കാവി നിറത്തിലുള്ള ഷാള്‍ അഞ്ഞിഞ്ഞ് എത്തിയ സംഘം ഭീഷണി മുഴക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനിയും ഹിന്ദു ദൈവങ്ങളുടെ പേരിലുള്ള പടക്കങ്ങള്‍ വിറ്റാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ക്ക് നേരെയുള്ള ഇവരുടെ ഭീഷണി.

‘ഒരു ലക്ഷ്മി പടക്കമോ, ഒരു ഗണേശ പടക്കമോ ഇനി ഈ കടയില്‍ നിന്ന് വില്‍ക്കാന്‍ പാടില്ല. ഭീഷണി ലംഘിച്ച് വിറ്റാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും’ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഭീഷണിയില്‍ ഭയന്ന് വിറച്ച് കച്ചവടക്കാര്‍ ഇതിന് സമ്മതം മൂളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുസ്‌ലിം കച്ചവടക്കാര്‍ക്ക് എതിരെ ഭീഷണി മുഴക്കിയ അക്രമിസംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു.

Test User: