കേരളസ്റ്റോറി വിവാദസിനിമയുടെ അണിയറപ്രവര്‍ത്തകന് ഫോണില്‍ ഭീഷണി. സിനിമ നല്ല ഉദ്ദേശ്യത്തോടെയല്ല നിര്‍മിച്ചതെന്നും കരുതിയിരിക്കൂ എന്നുമാണത്രെ ഭീഷണി. മുംബൈയിലെ പൊലീസ് ഇയാള്‍ക്ക് സുരക്ഷ ഏര്‍പെടുത്തി. സംവിധായകന്‍ സുദീപ്‌തോ സെന്നാണ് പരാതിനല്‍കിയതെങ്കിലും പരാതി എഴുതിനല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റുന്നതും സിറിയയിലേക്ക് നാടുകടത്തുന്നതുമാണ് പ്രമേയം. 30000 ത്തോളം പെണ്‍കുട്ടികളെ നാടുകടത്തിയതായാണ് സിനിമ പറയുന്നത്.