ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകുന്നത് ആയിരങ്ങള്‍. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.
കുടുംബവും അടുത്ത നേതാക്കളുമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. ആദ്യം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ആണ് പൊതുദര്‍ശനം. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി പതിവായി പോകാറുള്ള ദേവാലയമായ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. അവിടെ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ ജീവശ്വാസമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരമായ ഇന്ദിരാഭവനിലേക്ക്.
പിന്നീട് വര്‍ഷങ്ങളായി അദ്ദേഹം കഴിഞ്ഞ ജഗതിയിലെ പുല്‍പ്പള്ളി വീട്ടിലും പൊതുദര്‍ശനത്തിന് സൗകര്യം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ഏഴ് മണിയോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്‌കാരം.