അടിമാലി: കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ബജിക്കട എറിഞ്ഞവര്‍ തന്നെ പൊക്കിയെടുത്തു. സംഘത്തില്‍ ഉള്‍പ്പെട്ട സി.പി.എം നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എ.ജി. രാജീവിനെയാണ് പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
നിര്‍ധന കുടുംബത്തിന്റെ ജീവിതോപാധി തകര്‍ക്കുകയും ആഹാര സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ കുഞ്ചിത്തണ്ണി ടൗണിലും പരിസരങ്ങളിലും വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അക്രമം നടത്തിയവര്‍ തന്നെ ബജിക്കട കൊക്കയില്‍ നിന്ന് എടുക്കുകയും നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തത്.