X

പ്ലസ് ടു പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ്; പദ്ധതി തയ്യാറെന്ന് മന്ത്രി

റോഡ് സുരക്ഷാ അവബോധം സ്‌കൂള്‍തലത്തില്‍ നിന്നുതന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയര്‍സെക്കന്‍ഡറി വിഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി ആയതായി മന്ത്രി ആന്റണി രാജു. പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ലേണിംഗ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങള്‍ തയാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരമൊരു കാര്യം നടന്നാല്‍ അത് ചരിത്ര സംഭവവുമായി മാറും. സിലബസില്‍ ഇക്കാര്യങ്ങള്‍ വരുന്നതോടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ട്രാഫിക് നിയമബോധമുള്ളവരാകും. ഇതുവഴി അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

webdesk11: