X

കിറ്റിന് കമ്മീഷന്‍ കൊടുക്കാനാവാത്തവര്‍ സിസിടിവി സ്ഥാപിക്കുന്നു

കോഴിക്കോട്: സാമ്പത്തിക ശേഷിയില്ലെന്ന് പറഞ്ഞ് റേഷന്‍ വ്യാപാരികള്‍ക്ക് കിറ്റുകള്‍ വിതരണം നടത്തിയ വകയില്‍ ഇതേവരെ കമ്മീഷന്‍ നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി റേഷന്‍ കടകളില്‍ സിസിടിവി സ്ഥാപിക്കാന്‍ എടുത്ത തീരുമാനത്തില്‍ പ്രതിഷധമുയരുന്നു. കോവിഡ് ആരംഭം മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് വരെ 13 തവണകളായാണ് സംസ്ഥാന സര്‍ക്കാര്‍ കിറ്റുകള്‍ വിതരണം നടത്തിയത്. പ്രാരംഭ ദിശയിലേ അതിജീവന കിറ്റിനു 7 രൂപയും 2020ലെ ഓണകിറ്റിനു 5 രൂപ നിരക്കിലും രണ്ട് തവണ മാത്രമാണ് കമ്മീഷന്‍ നല്‍കിയത്. അവശേഷിക്കുന്ന 11 തവണയും വിതരണം നടത്തിയ കിറ്റുകള്‍ക്ക് റേഷന്‍ വ്യാപാരികളുടേത് ഒഴികെ മറ്റെല്ലാ വിഭാഗങ്ങളുടേയും സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ സേവനമാക്കണമെന്നാണ് ഭക്ഷ്യമന്ത്രി നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാര്‍ രൂക്ഷമായ സാംമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ ഭക്ഷ്യ മന്ത്രി ശംമ്പളവും മറ്റു അലവന്‍സുകളും ഉപക്ഷിച്ചു കൊണ്ടാണ് ഇത്തരം ഒരു പ്രസ്ഥാവനയുമായി മുമ്പോട്ട് വന്ന് മാതൃക കാണിക്കേണ്ടതെന്നാണ് റേഷന്‍കടക്കാര്‍ പറയുന്നത്. രണ്ടാമതും ഭരണ തുടര്‍ച്ചക്ക് കാരണമൊരുക്കിയത് കിറ്റു വിതരണമായിരുന്നു എന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്നു ശേഷം കിറ്റ് കമ്മീഷന്‍ ഇനത്തില്‍ ഒരു രൂപ പോലും അദ്ധ്വാനത്തിന്റെ വേതനം നല്‍കിയിരുന്നില്ല എന്നതും പ്രതിഷേധാര്‍ഹമാണ്.

അന്‍മ്പത്തിയഞ്ച് കോടി രൂപയോളം വ്യാപാരികള്‍ക്ക് കിറ്റ് കമ്മീഷന്‍ ആയി നല്‍കാനുണ്ട്. സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴാണ് 14300 ഓളം വരുന്ന റേഷന്‍ കടകളില്‍ സി.സി.ടി.വി സ്ഥാപിക്കുവാന്‍ പോവുന്നത്.ബയോമെട്രിക്ക് സംവിധാനത്തിലൂടെ ഇലട്രോണിക്ക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) വഴി സുധാര്യമായി റേഷന്‍ വിതരണം നടത്തുമ്പോള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ എന്തിനു വേണ്ടിയാണ് ഇത്തരം പരിഷ്‌ക്കാരങ്ങള്‍ എന്ന ചോദ്യമുയരുന്നു.

കേരള പിറവിയോടനുബന്ധിച്ചു എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ സി.സി.ടി. വിയും ക്യാമറകളും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കയറ്റുന്ന വാഹനങ്ങളില്‍ ജി.പി. ആര്‍.എസ് ഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത്തരത്തിലുള്ള ഒരു നീക്കങ്ങളും നടക്കുന്നതായി കാണുന്നില്ല. റേഷന്‍ കടകളില്‍ ഇ.പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ച ഉടനെ വിതരണം സുധാര്യമാക്കുന്നതിന്റെ ഭാഗമായി മാവേലി സ്‌റ്റോറുകളിലും ഇ.പോസ് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നര വര്‍ഷം പിന്നിട്ടപ്പോഴും മാവേലി സ്‌റ്റോറുകളില്‍ ഇ.പോസ് സ്ഥാപിക്കുവാന്‍ ഭക്ഷ്യവകുപ്പിന് കഴിഞ്ഞില്ല.

അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി താലൂക്ക് ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങള്‍ മുതല്‍ റേഷന്‍ കടകള്‍ വരേയും സി.സി.ടി.വി സ്ഥാപിക്കലും ഭക്ഷ്യധാന്യങ്ങള്‍ കയറ്റുന്ന വാഹനങ്ങളില്‍ ജി.പി.ആര്‍.എസ് ഘടിപ്പിക്കുന്നതും മുഖ്യ റേഷന്‍ വ്യാപാര സംഘടനയായ ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നുണ്ട്.ഇതിന് ആവശ്യമായ ഉപകരണങ്ങള്‍ പര്‍ചേഴ്‌സ് ചെയ്യുന്നത് ഇതുമായി പരിക്ഞാനമുള്ള വിധഗ്ധ സമിതിയാരിക്കണമെന്ന് ആവശ്യമുയരുന്നു.

റേഷന്‍ വിതരണത്തിനു സ്ഥാപിച്ച സര്‍വ്വര്‍ പോലെ ഇടക്കിടേ പ്രവര്‍ത്തനരഹിതമാകുന്നത് പോലെ ഇതിനും അതേ ഗതി വരരുതെന്ന് അഭിപ്രായമുയരുന്നു. നിയമസഭാ സബ്ജറ്റ് കമ്മറ്റിയുടെ പരിഗണനയിലുള്ള പുതിയ റേഷനിങ് ഓഡറിലെ ശുപാര്‍ശകളുടെ മറവില്‍ ഭക്ഷ്യ ഭദ്രതാ നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും വിസ്മരിച്ചു കൊണ്ടുള്ള പ്രത്യേക ഉത്തരവുകള്‍ ഇറക്കുന്നത് ഭക്ഷ്യവകുപ്പ് ഉന്നതര്‍ പിന്‍തിരിയണമെന്നും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

 

Test User: