X

തൂത്തുക്കുടി സംഘര്‍ഷം: പ്രതിയെ തേടി തമിഴ്‌നാട് പൊലീസ് ആലുവയില്‍

ആലുവ: സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ തൂത്തുക്കുടിയിലുണ്ടായ സംഘര്‍ഷത്തില്‍ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതികളിലൊരാളെ തേടി പൊലീസ് ആലുവയിലെത്തി. വേല്‍രാജ് എന്നയാളെ തേടിയാണ് പൊലീസ് ആലുവയിലെത്തിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ ആലുവക്കടുത്ത് എടയപ്പുറം ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു.

തൂത്തുക്കുടി എസ്.ഐ അടക്കം നാലംഗ തമിഴ്‌നാട് സംഘം ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ എടയപ്പുറത്തെ ഇയാളുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പൊലിന്റെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തിലെത്തിയതായി കണ്ടെത്തിയത്.

chandrika: