ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു. യൂറോ കപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ടുഹേലിന്റെ നിയമനം. ഒക്ടോബര്‍ 8ന് തന്നെ ടുഹേലുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ടീമംഗങ്ങള്‍ക്കിടയില്‍ അവ്യക്തത സൃഷ്ടിക്കാതിരിക്കാനാണ് പ്രഖ്യാപനം വൈകിച്ചതെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതര്‍ പ്രതികരിച്ചു.
2015 മുതല്‍ ടുഹേല്‍ ചുമതല ഏറ്റെടുക്കും. ജര്‍മനിക്കാരനായ ടുഹേല്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, പി.എസ്.ജി, ചെല്‍സി, ബയേണ്‍ മ്യൂണിക് അടക്കമുള്ള ക്ലബുകളുടെ പരിശീലകനായിരുന്നു. 2020-21 സീസണില്‍ ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതാണ് ടുഹേലിന്റെ പ്രധാന നേട്ടം. 2022ല്‍ ചെല്‍സിയില്‍ നിന്നും ബയേണ്‍ മ്യൂണിക്കിലേക്ക് തിരിച്ചു. എന്നാല്‍ 2023-24 സീസണില്‍ ബുണ്ടസ് ലിഗ് കിരീടം നേടാനാകാത്തതോടെ ക്ലബില്‍ നിന്നും ഇറങ്ങി.
സ്വെന്‍ഗ്വരാന്‍ എറിക്‌സണ്‍, ഫാബിയോ കാപ്പല്ലോ എന്നിവര്‍ക്ക് ശേഷം ഇംഗ്ലണ്ട് കോച്ചാകുന്ന ആദ്യ വിദേശിയാണ് ടുഹേല്‍.