ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെതിരെ നടപടിയെടുത്ത് എന്‍സിപി. പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതിയില്‍ നിന്നാണ് തോമസ് കെ. തോമസിനെ പുറത്താക്കിയത്. തെറ്റായ പരാതി ഉന്നയിച്ച് പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയെന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരായ ആരോപണങ്ങള്‍ ഗുരുതര അച്ചടക്കലംഘനമാണെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി.
കുട്ടനാട് പാടശേഖരത്തില്‍ വച്ച് കാര്‍ അപകടപ്പെടുത്തി തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും എന്‍സിപി മുന്‍ പ്രവര്‍ത്തക സമിതിയംഗമായ റജി ചെറിയാനാണ് ഇതിന് പിന്നിലെന്നുമായിരുന്നു തോമസ് കെ. തോമസിന്റെ ആരോപണം. എ. കെ. ശശീന്ദ്രനും പി.സി ചാക്കോയും കള്ളക്കേസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉയര്‍ത്തിയിരുന്നു.