X

ബി.ജെ.പി സഖ്യത്തിലേക്ക് മാറാന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്ത് തോമസ് കെ. തോമസ് എം.എല്‍.എ

ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് മാറാന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നല്‍കി. എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് 50 കോടി വീതം ഇദ്ദേഹം വാഗ്ദാനം നല്‍കിയത്.

മുമ്പത്തെ നിയമസഭ സമ്മേളന സമയത്ത് എം.എല്‍.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചെന്നും ഇരുവര്‍ക്കും കോടികള്‍ വാഗ്ദാനം നല്‍കിയെന്നുമാണ് വിവരം. തോമസിന് മന്ത്രി പദവി നല്‍കാത്തതില്‍ എന്‍.സി.പിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു. ശരദ് പവാറും അജിത് പവാറും രണ്ടായതോടെ എം.എല്‍.എമാരെ കൂറുമാറ്റി പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്തിന്റെ തന്ത്രമായിരുന്നു ഇത്.

250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു.

എന്നാല്‍ അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും തോമസ് കെ. തോമസും പ്രതികരിച്ചു.

 

webdesk17: