മന്ത്രി തോമസ് ഐസക്കിന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കത്ത്. ശ്രീ ചിത്തിര മഹാരാജവിലാസം സര്‍ക്കാര്‍ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീഹരി. മലയാളം എഴുതുവാനും വായിക്കാനും പഠിച്ചുവെന്നും എന്നാണ് ഞങ്ങള്‍ക്ക് കേട്ടെഴുത്തിടാന്‍ വരുന്നതെന്നും ശ്രീഹരി കത്തില്‍ ചോദിക്കുന്നു. കെട്ടിട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ സാര്‍ പറഞ്ഞതനുസരിച്ചാണ് ഞങ്ങള്‍ മലയാളം പഠിച്ചതെന്നും ശ്രീഹരി പറയുന്നു. കത്ത് ഷെയര്‍ ചെയ്ത മന്ത്രി മറുപടിയും നല്‍കി. കത്ത് കിട്ടിയെന്നും തിരക്കുകള്‍ കഴിഞ്ഞാല്‍ സ്‌കൂളിലെത്തുമെന്നും ഐസക് ഉറപ്പുനല്‍കിയിട്ടുണ്ട്.
കത്തിന് മറുപടി നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട ശ്രീഹരി,
മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി.
മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ?
കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍ .
സ്‌നേഹത്തോടെ ,
തോമസ് ഐസക്