തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പുതുവര്‍ഷത്തിലും ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു.
ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളില്ല. ജനുവരിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാവശ്യമായ പണം സര്‍ക്കാരിന്റെ പക്കലില്ലെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ പ്രതിസന്ധി മറികടക്കാനുള്ള അത്രയും നോട്ട് നല്‍കാനില്ലെന്ന് റിസര്‍വ്വ് ബാങ്ക് കേരളത്തെ അറിയിച്ചു. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കേരളത്തിന് ആകെ 1,391കോടി രൂപ ആവശ്യമുണ്ട്. അതിലേക്ക് 600 കോടി രൂപ മാത്രമേ നല്‍കാനാവു എന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഡിസംബറില്‍ ശമ്പളം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഗുരുതരമായ സ്ഥിതിയാണ് പുതുവര്‍ഷത്തിലുണ്ടാകാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍. മൂന്നാം തിയ്യതി മുതല്‍ 13-ാം തിയ്യതിവരെയാണ് സംസ്ഥാനത്തെ ശമ്പളവിതരണം നടക്കുന്നത്.