X

കോഴിയിറച്ചി 87രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്; വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ചരക്കുസേവന നികുതിക്കു(ജി.എസ്.ടി) പിന്നാലെ കച്ചവടക്കാര്‍ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

കോഴിയിറച്ചി 87 രൂപക്ക് തന്നെ വില്‍ക്കണം. നിലവില്‍ 103 രൂപയാണ് വില. എന്നാല്‍ തിങ്കഴാഴ്ച്ച മുതല്‍ 87രൂപക്ക് വില്‍ക്കണമെന്നത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ജനം ഇടപെടണം.സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്ന കച്ചവടക്കാരെ കണ്ടെത്താന്‍ വ്യാപകമായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടിയുടെ മറവില്‍ കൊള്ള ലാഭമുണ്ടാക്കാന്‍ ആരേയും അനുവദിക്കില്ല. ഇത്തരത്തില്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്ന സാഹചര്യം വന്നാല്‍ പൗരബോധമുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

chandrika: