തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാനഘടകത്തെയും ദേശീയനേതാക്കളെയും കൈവെള്ളയിലാക്കിയ ഗതാഗതമന്ത്രി തോമസ്ചാണ്ടി, പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വെട്ടിനിരത്തുന്നത് തുടരുന്നു. ചാണ്ടിക്കെതിരെ നിലകൊള്ളുന്നവര്‍ക്ക് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണ് പാര്‍ട്ടിക്കുള്ളില്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടയാളെ പുറത്താക്കിയതിനു പിന്നാലെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച കൂടുതല്‍ പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരോട് ഇതുവരെയും ഒരു വിശദീകരണം പോലും ചോദിക്കാത്ത നേതൃത്വമാണ് ചാണ്ടിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ വെട്ടിനിരത്താന്‍ ധൃതികാട്ടുന്നത്.
ഇതിനിടെ, തോമസ് ചാണ്ടിക്ക് സമ്പൂര്‍ണ പിന്തുണയുമായി എന്‍.സി.പി ദേശീയ നേതൃത്വവും രംഗത്തെത്തി. കലക്ടറുടെ റിപ്പോര്‍ട്ട് എതിരായിട്ടും കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിട്ടും മന്ത്രി നിയമലംഘനം നടത്തിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര നേതൃത്വം. തോമസ് ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തോമസ് ചാണ്ടിക്കെതിരെ നിലപാട് എടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ദേശീയ നേതൃത്വവും.
എന്‍.സി.പിയെ ‘വിഴുങ്ങി’ ചാണ്ടി
Tags: THOMAS CHANDY