X

രാജിയില്‍ നിന്ന് രക്ഷനേടാന്‍ തോമസ് ചാണ്ടി അവധിയെടുക്കുന്നു

തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ കുടുങ്ങിയ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിയില്‍ നിന്ന് രക്ഷ നേടാന്‍ അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നത്. ഈ മാസം അവസാനം മുതല്‍ അവധിയെടുക്കാനാണ് നീക്കം.

തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടര്‍  റവന്യു മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയില്‍ പോകുന്നത്. കൈക്ക് ശസ്ത്രക്രിയ നടത്തുന്നതിനും തുടര്‍ചികിത്സക്കുമായി വിദേശത്ത് പോകേണ്ടതിനാലാണ് അവധിയെടുക്കുന്നതെന്നാണ് കാരണമായി പറയുന്നത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ സ്ഥലം മണ്ണിട്ടു നികത്തിയാണ് നിര്‍മിച്ചതാണെന്ന് ആലപ്പുഴ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇന്ന് കൈമാറുന്ന വിശദമായ റിപ്പോര്‍ട്ടിലും മന്ത്രിയുടെ കയ്യേറ്റങ്ങളുടെ വിവരങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ രാജി അനിവാര്യമാകും. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി അവധി അപേക്ഷയുമായി മന്ത്രി രംഗത്തിറങ്ങിയത്.

അവധിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി സംസാരിച്ചതായാണ് സൂചന. പാര്‍ട്ടി നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ അവധി അനുവദിക്കുന്ന കാര്യത്തിലും പകരം തോമസ് ചാണ്ടി കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിന്റെ ചുമതല ആര്‍ക്ക് കൈമാറണമെന്ന കാര്യവും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. കഴിഞ്ഞ മാസം ബിസിനസ് ആവശ്യങ്ങള്‍ക്കായി കുവൈറ്റില്‍ പോയപ്പോഴും മന്ത്രി അവധിയെടുത്തിരുന്നു. മാത്യു ടി.തോമസാണ് അന്ന് വകുപ്പുകള്‍ കൈകാര്യം ചെയ്തത്. ഇത്തവണയും അദ്ദേഹത്തിനു തന്നെ വകുപ്പ് കൈമാറാ
നാണ് സാധ്യത.

chandrika: