ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തില്‍ അന്വേഷണം നടത്തിയ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ഭൂനിയമലംഘനങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കലക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഇതില്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. നേരത്തേ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്നാണ് സൂചന.
കൈയേറ്റം വ്യക്തമായാല്‍ ഗതാഗതമന്ത്രി സ്ഥാനത്തു നിന്നു തോമസ് ചാണ്ടിയെ നീക്കാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദമേറും. അതേസമയം ചികിത്സാ കാരണത്താല്‍ മന്ത്രി ലീവില്‍ പോയതിലും ദുരൂഹതയുണ്ടന്നും ആരോപണമുയുരുന്നുണ്ട്. സര്‍ക്കാറിന്റെ ഒരു തുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും, ഉണ്ടെങ്കില്‍ താന്‍ എം എല്‍ എ സ്ഥാനവും രാജി വെക്കന്‍ തയ്യാറാണെന്നും മന്ത്രി നിയമസഭിയിലും മാധ്യമങ്ങള്‍ക്കു മുന്നിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പിണറായി മന്ത്രിസസഭയില്‍ നിന്ന് അടുത്ത മന്ത്രിയും രാജിവെച്ച് പുറത്തു പോകേണ്ടി വരുമോയെന്നാണ് ജനം ഉറ്റുനോക്കുന്നത്.