X
    Categories: MoreViews

തോമസ് ചാണ്ടി മന്ത്രിയ ശേഷവും കയ്യേറ്റം തുടര്‍ന്നു

 

പിണറായി വിജയന്‍ സര്‍ക്കാറിന്റെ മന്ത്രി സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷവും താമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് സ്വകാര്യ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വില്ലേജ് ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.

കൈനഗരി വടക്കു പഞ്ചായത്ത് അംഗം ബികെ വിനോദ് നല്‍കിയ പരാതിയിലാണ് വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തിയത്.
മെയ്24നാണ് ബികെ വിനോദ് പരാതി നല്‍കിയത്. വില്ലേജ് ഓഫീസറുടെ അന്വേഷണത്തില്‍ മാര്‍ത്താണ്ഡം കായലിലെ ഒന്നരമീറ്റര്‍ വഴിയും സര്‍ക്കാര്‍ തണ്ട പേരിലുളള മിച്ചഭൂമിയും നികത്തുന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. സംഭവം ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

പരാതിക്കാരനായ ബികെ വിനോദിന്റെ പേരില്‍ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ പരാതി നല്‍കി വിഷയം മറച്ചു വെക്കാന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ശ്രമം നടത്തിയതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

chandrika: