X

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി നാട്ടുകാര്‍

തൃശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. ഏങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനായകാണ്(19) ആത്മഹത്യ ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗുരുവായൂര്‍ എ.സി.പിയോട് അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം എം.എല്‍.എയായ കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എയും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

ഇന്നലെയാണ് ഒരു സുഹൃത്തിനൊപ്പം യുവാവ് അറസ്റ്റിലാവുന്നത്. കസ്റ്റഡിയിലെടുത്ത തങ്ങളോട് മാലമോഷണം നടത്താറുണ്ടെന്ന് പോലീസ് സമ്മതിക്കാന്‍ പറഞ്ഞതായി സുഹൃത്ത് പറയുന്നു. മുടിവെട്ടാനും പോലീസ് ആവശ്യപ്പെട്ടുവെന്നും സുഹൃത്ത് പറഞ്ഞു. പിന്നീട് പോലീസ് വിട്ടയച്ചതിനുശേഷം വിനായകന്‍ ആത്മഹത്യചെയ്യുകയായിരുന്നു. വിനായകിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് ആരോപിച്ച് സ്ഥലത്തെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് മര്‍ദ്ദനം മൂലമാണ് യുവാവ് അത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. മതിയായ രേഖകളില്ലാത്ത വാഹനവുമായി സഞ്ചരിച്ചതിനാണ് വിനായകിനെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. പിന്നീട് അച്ഛനെ വിളിച്ചുവരുത്തി വിനായകിനെ പറഞ്ഞയച്ചെന്നും അവര്‍ വ്യക്തമാക്കി.

chandrika: