X

സെക്കന്‍ഡ്​​ ​ഹാൻഡ്​ വാഹനങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യം ചെയ്തിരിക്കണം; മു​ന്ന​റി​യി​പ്പുമായി പൊ​ലീ​സ്

സെ​ക്ക​ന്‍ഡ്​ ഹാ​ൻ​ഡ്​ (യൂ​സ്​​ഡ്) വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ‘പ​ണി​യു​റ​പ്പെ​ന്ന’ മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ചി​ല വ​സ്തു​ത​ക​ൾ പ്ര​ത്യേ​കം പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ സാ​മ്പ​ത്തി​ക ന​ഷ്‍ട​ത്തി​നൊ​പ്പം പു​ലി​വാ​ൽ പി​ടി​ക്കു​മെ​ന്നാ​ണ്​ പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്.

വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ അ​വ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് എ​ങ്ങ​നെ അ​റി​യാ​മെ​ന്നും പൊ​ലീ​സ്​ വി​ശ​ദീ​ക​രി​ക്കു​ന്നു. അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സെ​ക്ക​ൻ​ഡ്​​ ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​നും വാ​ങ്ങാ​നും നി​ർ​ബ​ന്ധ​മാ​യ നോ ​ഒ​ബ്ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ.‌​ഒ.​സി) തു​ണ വെ​ബ്പോ​ർ​ട്ട​ലി​ലെ VEHICLE NOC വ​ഴി ല​ഭ്യ​മാ​ണ്.

ഈ ​ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചാ​ൽ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ല​ഭി​ക്കും. ഇ​തി​നാ​യി തു​ണ വെ​ബ് പോ​ർ​ട്ട​ലി​ലെ VEHICLE NOC ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യു​ക. ഡി​ജി​റ്റ​ൽ പൊ​ലീ​സ്​ സി​റ്റി​സ​ൻ സ​ർ​വി​സ​സ്​ എ​ന്ന പേ​ജി​ൽ മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കി ല​ഭി​ക്കു​ന്ന ഒ.​ടി.​പി ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യു​ക. GENERATE VEHICLE NOC ക്ലി​ക്ക് ചെ​യ്യു​ക. ഈ ​പേ​ജി​ൽ പേ​ര്, വാ​ഹ​ന​ത്തി​ന്‍റെ ഇ​നം, ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ, ചേ​സി​സ്‌ ന​മ്പ​ർ, എ​ൻ​ജി​ൻ ന​മ്പ​ർ എ​ന്നി​വ ന​ൽ​കി സ​ർ​ച്ച് ചെ​യ്താ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ ല​ഭി​ക്കും.

പ​ല കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ല​രും വാ​ങ്ങു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി ലാ​ഭ​മു​ണ്ടാ​ക്കു​ന്ന സം​ഘ​ങ്ങ​ളും സം​സ്ഥാ​ന​ത്ത്​ സ​ജീ​വ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

webdesk14: