കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നുവെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി.ഹൈക്കോടതിയില്‍ നിന്നും ഇന്ന് ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും ഇന്ന് ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്.
കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു.വ്യക്തിപരമായ സന്തോഷത്തിനപ്പുറം,ഈ കേസിന്റെ പേരില്‍ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവര്‍ത്തകരുടെ ആഹ്ലാദ നിമിഷം കൂടിയാണിത്.
തിരിച്ചു കിട്ടിയ പണത്തേക്കാള്‍ അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നത്.
രാഷ്ട്രീയ വിയോജിപ്പുകള്‍ പറയുന്നവരെ കള്ള കേസില്‍ കുരുക്കി അകത്താക്കാമെന്ന വ്യാമോഹങ്ങള്‍ക്കെതിരായി നീതിയുടെ വിജയമാണിത്.
പ്രതിസന്ധികളെ നേരിട്ട സന്ദര്‍ഭങ്ങളില്‍ കൂടെ നിന്ന നേതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി.
ഈ നിയമപോരാട്ടത്തില്‍ ഏറെസഹായിച്ചവരില്‍ ചില പേരുകള്‍ ഈ സന്ദര്‍ഭത്തില്‍ പറയാതിരിക്കാനാവില്ല.
അഡ്വ.ഹാരിസ് ബീരാന്‍, അഡ്വ.കെ.പി.മുനാസ് സഹോദര തുല്യരാണവര്‍.
ബഹു .ഹൈക്കോടതിയില്‍ ഈ കേസില്‍ ഹാജരായത് പ്രിയ സുഹൃത്തായ അഭിഭാഷകന്‍ ബാബു എസ് നായരാണ്.
നീതി ലഭ്യമാവാന്‍ നിയമത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും കൃത്യവും വ്യക്തവുമായി അവതരിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.ആ പരിശ്രമങ്ങള്‍ വിലമതിക്കാനാവത്തതാണ്.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.ഈ വിഷയത്തില്‍ നിങ്ങള്‍ പറയുന്ന / എഴുതുന്ന വാക്കുകള്‍ എനിക്ക് വേണ്ടിയാണെങ്കിലും അവയില്‍ സ്വേഛാധിപതികള്‍ക്കെതിരായ രാഷ്ട്രീയ നിലപാട് കൂടിയുണ്ട്.