X

ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ ഉയരുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ഈ സ്ഥാപനം ചരിത്രത്തില്‍ ഇടം നേടും; പികെ കുഞ്ഞാലിക്കുട്ടി

സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് മലബാര്‍ മേഖലയില്‍ നിന്നും കൂടുതല്‍ പേരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സിവില്‍ സര്‍വ്വീസസ് അക്കാദമി അരംഭിക്കാന്‍ പോവുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തികച്ചും സൗജന്യമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനുള്ള സൗകര്യത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കാന്‍ പോവുന്നത്. സൗജന്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നാട്ടില്‍ വിരളമാണ്. വിദ്യാഭ്യാസവും കച്ചവടമാക്കുന്ന ഇക്കാലത്ത് ഇത്തരം സംരംഭങ്ങള്‍ പ്രതീക്ഷക്കു വക നല്‍കുന്ന ഒന്നാണ് അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ ഉയരുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ഈ സ്ഥാപനം ചരിത്രത്തില്‍ ഇടം നേടും. മലബാറിന്റെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പിന്നോക്കാവസ്ഥക്ക് ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്നതോടെ പരിഹാരമാവും. എല്‍.പി. വിഭാഗത്തിലുള്ള കുട്ടികള്‍ മുതല്‍ മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരമാക്കുന്നതിനും ഉന്നത വിജയികളാക്കുന്നതിനുമായി പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാക്കും.  നാടിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാവുന്ന ഈ സ്ഥാപനത്തിനും ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കും വിജയാശംസകള്‍ അദ്ദേഹം കൂട്ടിചേര്‍ത്തു.

Test User: