Categories: keralaNews

വിവരാവകാശ പ്രവര്‍ത്തകനെ അടിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത് തിരുവമ്പാടി എംഎല്‍എ

കോഴിക്കോട്: റോഡ് പണിയിലെ അഴിമതി ചൂണ്ടിക്കാട്ടി പരാതി കൊടുത്ത വിവരാവകാശ പ്രവര്‍ത്തകനെ അടിക്കാന്‍ ആഹ്വാനം ചെയ്ത് തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസ്. തമ്പലമണ്ണ 110 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനച്ചടങ്ങിലാണ് തിരുവമ്പാടി സ്വദേശിയായ സൈതലവിയെ എംഎല്‍എ അടിക്കാന്‍ ആഹ്വാനം ചെയ്തത്.

കൈതപ്പൊയില്‍ അഗത്യമുഴിറോഡ് പ്രവൃത്തിയില്‍ അഴിമതിയുള്ളതായി കാണിച്ച് സൈതലവി കോടതിയെ സമീപിച്ചിരുന്നു. ഇതിലെ വിരോധമാകാം തന്നെ ആക്രമിക്കാനുള്ള എംഎല്‍എയുടെ ആഹ്വാനത്തിന് പിന്നിലെന്ന് സൈതലവി പറഞ്ഞു. ഇയാള്‍ വര്‍ഗീയവാദിയാണെന്ന ആരോപണവും എംഎല്‍എ ഉന്നയിക്കുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line