കോട്ടയം: സില്‍വര്‍ലൈന്‍ അലൈന്‍മെന്റുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ ആരോപണങ്ങളില്‍ ഉറച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.ചെങ്ങന്നൂര്‍ മുളക്കുഴയിലെ അലെയ്‌മെന്റില്‍ രണ്ട് കിലോമീറ്റര്‍ മാറ്റം വരുത്തിയെന്നും അലെയ്‌മെന്റ് രണ്ട് കിലോമീറ്റര്‍ ഇടത്തോട്ട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റം എന്തിനാണെന്ന് കെ റെയില്‍ വ്യക്തമാക്കണം.
അല്ലെങ്കില്‍ താന്‍ ഉന്നയിച്ച ആരോപണം ശരിയാണെന്നാണ് മനസിലാക്കേണ്ടത്. സജി ചെറിയാന് ഇക്കാര്യത്തില്‍ എന്തോ താത്പര്യമുണ്ട്. അതുകൊണ്ടാണ് ഇതില്‍ കയറിപ്പിടിച്ചത്. രണ്ട് കിലോമീറ്റര്‍ വിത്യാസം വന്നത് എന്തുകൊണ്ടാണെന്ന് നാട്ടുകാരോട് പറഞ്ഞിട്ടില്ല. മറുപടി പറയാന്‍ മന്ത്രി ബാധ്യസ്ഥനാണ്. ഇതുപോലെ പാത കടന്നു പോകുന്ന പലയിടത്തും അലെയ്‌മെന്റ് മാറ്റിയെന്നാണ് അറിവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുളക്കുഴയിലെ അലെന്‍മൈന്റില്‍ രണ്ട് കിലോമീറ്റര്‍ മാറ്റം വരുത്തിയെന്ന ആരോപണം ശരിവയ്ക്കുന്നതിന് തെളിവായി പുതിയ മാപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ടിട്ടുണ്ട്.