X

മാലിന്യ നിർമാർജനം: റെയിൽവേയും നീറ്റല്ല; തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കാത്തതിന് തെളിവുകൾ പുറത്ത്

മാലിന്യനിര്‍മാജനത്തില്‍ റെയില്‍വേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകള്‍ പുറത്ത്. തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ മാലിന്യനീക്കത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചതായി ഈ യോഗത്തിന്റെ മിനുട്ട്‌സ് വ്യക്തമാക്കുന്നു.

തമ്പാനൂരിലെ തുരങ്കം വൃത്തിയാക്കുന്നതിനായി മെയ് മാസം നല്‍കിയ കത്തിനോട് മുഖം തിരിക്കുന്ന നിലപാടാണ് റെയില്‍വേ സ്വീകരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തായതോടെയാണ് സത്യം പുറത്തുവന്നത് . റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ മാലിന്യ നീക്കം യോഗത്തില്‍ ചര്‍ച്ചയായില്ല. റെയില്‍വേയുടെ സീനിയര്‍ ഉദ്യോഗസ്ഥര്‍ വരാത്തതിനാലാണ്ചര്‍ച്ച ചെയ്യാന്‍ കഴിയാതിരുന്നത്. ഇക്കാര്യം മിനുറ്റ്‌സിലും വിമര്‍ശനമായി രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം ഡിവിഷനില്‍ ശരിയായ മാലിന്യം നീക്കം നടക്കുന്നില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തല്‍ ഉയര്‍ന്നിരുന്നു. മാലിന്യ നീക്കത്തില്‍ ഡിവിഷനില്‍ പുരോഗതി ഉണ്ടാകുന്നില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. റെയില്‍വേ പരിധിയില്‍ ഉള്ള ടണലിലെ മാലിന്യം നീക്കം ചെയ്യണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ആവശ്യത്തോട് റെയില്‍വേ മുഖം തിരിച്ചെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ആമയിഴഞ്ചാന്‍ കനാലിലെ മാലിന്യക്കൂനയില്‍ പെട്ട് ശുചീകരണത്തൊഴിലാളിയായ ജോയ് മരിച്ച പശ്ചാത്തലത്തിലാണ് മാലിന്യനീക്കത്തില്‍ ഇപ്പോള്‍ ചര്‍ച്ചകളുയരുന്നത്.

webdesk13: