X

ആര്യനാട് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം ആര്യനാട് മലയടിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥി മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ്(15) ആണ് മരിച്ചത്.രാവിലെ വീട്ടിൽ നിന്ന് കുളിക്കാനിറങ്ങിയ മകനെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചു ചെന്ന അമ്മയാണ് മകൻ വെള്ളത്തിൽ മുങ്ങികിടക്കുന്നത് കണ്ടത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

webdesk15: