X

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

കത്ത് നിയമനവിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തുടരുന്ന പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ തീരുമാനം.വരും ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ വളയുന്നത് അടക്കമുള്ള സമരരീതിയിലേക്ക് കടക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.കോര്‍പറേഷന്‍ പ്രവര്‍ത്തനം തടസമില്ലാതെ നടത്തും എന്ന നിലപാടിലാണ് മേയറും.പ്രതിപക്ഷ പ്രതിഷേധം കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആവര്‍ത്തിക്കുന്നു.

നിയമനക്കത്ത് വിവാദത്തില്‍ പ്രതിഷേധം ഭയന്ന് രാജിയില്ലെന്ന് മേയറും സി.പി.എം നേതൃത്വവും നേരത്തെ വ്യക്തമാക്കിയതാണ്.

കത്ത് വിവാദത്തില്‍ അന്വേഷണം നടക്കുകയാണ്. എല്ലാ വശങ്ങളും അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും മേയര്‍ പറഞ്ഞു.നാളെമുതല്‍ കോര്‍പ്പറേഷന്‍ വളയുന്നതടക്കമുള്ള സമരരീതികള്‍ ആവിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. നിയമനക്കത്ത് വിവാദത്തില്‍ കോര്‍പ്പറേഷനിലെ പ്രതിപക്ഷ പ്രതിഷേധം രണ്ടാഴ്ച പിന്നിടുകയാണ്. ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.

 

Test User: