X

നവീകരിച്ച തിരുവനന്തപുരം കിള്ളി – പങ്കജകസ്തൂരി, മൊളിയൂര്‍ – കാന്തള റോഡുകള്‍ തുറന്നു

അഞ്ച് കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കിയ കിള്ളി – പങ്കജകസ്തൂരി, മൊളിയൂര്‍ – കാന്തള റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മിച്ച റോഡുകള്‍ തുറന്നതോടെ കാട്ടാക്കട ജംഗ്ഷനിലെ ഗതാഗത കുരുക്കിനും ഒരുപരിധി വരെ പരിഹാരമാകും. കൂടാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിലേക്കുള്ള യാത്രയും സുഗമമമാകും. മഴക്കാല പൂര്‍വ്വ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും 14 ജില്ലകളിലും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതല്‍ 15 വരെ റോഡുകളില്‍ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

webdesk15: