X

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരെനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരെനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സ്വകാര്യ ഏജന്‍സിയിലെ വിഷ്ണു,രതീഷ് എന്നിങ്ങനെ രണ്ടു സുരക്ഷാ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ യുവാവിനെയാണ് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചത്. മെഡിക്കല്‍ കോളേജിന്റെ പഴയ മോര്‍ച്ചറിക്ക് സമീപത്തെ ഗേറ്റിലൂടെ യുവാവ് കയറാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

ഇത് സുരക്ഷാ ജീവനക്കാര്‍ തടയുകയും, പിന്നാലെ ജീവനക്കാരും യുവാവും തമ്മില്‍ വാക്കുതര്‍ക്കവും കശപിശയും ഉണ്ടായി. എന്നാല്‍ യുവാവിനെ ഗേറ്റ് പൂട്ടി അകത്തു കൊണ്ടുപോയി വീണ്ടും മര്‍ദ്ദിച്ചതായും ദൃസാക്ഷികള്‍ പറയുന്നു. ഇതിന്റെ വീഡിയോ അടക്കമുള്ള ദൃശ്യങ്ങള്‍ ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു.

Test User: