തിരുവനന്തപുരം വെഞ്ഞാറമൂട് ക്ഷേത്രത്തില്‍ നിന്ന് സമൂഹ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. വെഞ്ഞാറമൂട് പിരപ്പന്‍കോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് സദ്യ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. രണ്ടുദിവസം മുമ്പായിരുന്നു ചടങ്ങ്.
പനി, തലവേദന ചര്‍ദ്ദി എന്നീ ലക്ഷണങ്ങളോടെയാണ് എല്ലാവരും ആശുപത്രിയിലെത്തിയത്.