X

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ വികസനം മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണമായും നടപ്പാക്കണം: ഡോ. ശശി തരൂര്‍

സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍പ്ലാന്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നും മാസ്റ്റര്‍ പ്ലാന്‍ വെട്ടി ചുരുക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ തീരുമാനം തിരുത്തണമെന്നും ഡോ. ശശി തരൂര്‍ എം പി ആവശ്യപ്പെട്ടു.

അഞ്ചില്‍ നിന്ന് മൂന്നായി തിരുവനന്തപുരം സൗത്ത് സ്റ്റേഷനിലെ പിറ്റ് ലൈനുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള തീരുമാനവും പുന:പരിശോധിക്കണം.സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുകളില്‍ നിര്‍മിക്കുന്ന വിശ്രമമുറികളുടെയും മറ്റും വിസ്തൃതി വെട്ടികുറയ്ക്കുവാനുള്ള തീരുമാനം പുന:പരിശോധിക്കണം.

1.31 കോടി യാത്രക്കാര്‍ ഉപയോഗിച്ചതും കഴിഞ്ഞ വര്‍ഷം 281 കോടി രൂപ വരുമാനമുണ്ടാക്കിയതുമായ തിരുവനന്തപുരം റെയിലെ സ്റ്റേഷനോടുള്ള അവഗണന ഒരിക്കലും നീതീകരിക്കാന്‍ കഴിയില്ല.റെയില്‍വേയുടെ ഉത്തരവാദിത്തമാണ് ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു സ്റ്റേഷന്റെ വികസനം ഉറപ്പുവരുത്തേണ്ടത്.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തു നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ റെയില്‍വെ വികസനം ഉറപ്പുവരുത്തുമെന്ന് ഡോ. ശശി തരൂര്‍ അറിയിച്ചു.

webdesk13: