X

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡയാലിസിസ് യൂണിറ്റില്‍ വീണ്ടും അണുബാധ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് യൂണിറ്റില്‍ വീണ്ടും അണുബാധ. സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് കേന്ദ്രത്തിലാണ് അണുബാധ കണ്ടെത്തിയത്. ആറു രോഗികള്‍ക്ക് അണുബാധ സ്ഥിരീകരിച്ചു.

ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയാണ് കണ്ടെത്തിയത്. അണുവിമുക്തി പ്രവര്‍ത്തനം പുനരാരംഭിച്ചതായി ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ഡയാലിസിസ് ഫഌയിഡ് പമ്പ് ചെയ്യുന്ന ആര്‍.ഒ പ്ലാന്റില്‍ നിന്നാണ് അണുബാധയുണ്ടായതെന്നാണ് ആസ്പത്രി അധികൃതരുടെ നിഗമനം. മൂന്നാം തവണയാണ് ഡയാലിസിസ് യൂണിറ്റില്‍ അണുബാധയുണ്ടാകുന്നത്.

കഴിഞ്ഞയാഴ്ചയാണ് അണുബാധ കണ്ടെത്തിയത്. മുമ്പ് മെഡിക്കല്‍ കോളജിലെ മറ്റൊരു ഡയാലിസിസ് യൂണിറ്റില്‍ അഗ്നിബാധയുണ്ടായിരുന്നു. ആ സമയത്ത് അവിടെ നിന്ന് രോഗികളെ കൂടി ഈ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. നേരത്തെ ഏപ്രിലിലും ജൂണിലുമായി ആറു രോഗികളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.

chandrika: